ദേശീയം

നിര്‍ഭയ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; ദൃക്‌സാക്ഷിയായ ഇരയുടെ സുഹൃത്ത് അഭിമുഖത്തിനായി ലക്ഷങ്ങള്‍ കൈപ്പറ്റി; നിഷേധിച്ചപ്പോള്‍ തെളിവ് പുറത്തുവിട്ട് ചാനല്‍ 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ഇരയുടെ സുഹൃത്ത് മാധ്യമ അഭിമുഖത്തിനായി ആയിരങ്ങള്‍ കൈപ്പറ്റിയതായി മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അജിത് അഞ്ജും ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഒളിക്യാമറയിലൂടെ ഇക്കാര്യം ബോധ്യപ്പെട്ടതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു.  ചാനല്‍ സ്റ്റുഡിയോയിലെത്തി അഭിമുഖത്തില്‍ ഇരിക്കുന്നതിനായാണ് പെണ്‍കുട്ടിയുടെ സുഹൃത്ത് പണം ആവശ്യപ്പെട്ടത്. 
2013 സപ്തംബറിലായിരുന്നു സംഭവം. നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ അതിവേഗ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എല്ലാ ചാനലുകളും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ചില ചാനലുകളില്‍ നിര്‍ഭയയുടെ സുഹൃത്ത് ഈ ഹീനമായ കൃത്യം വിവരിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ സുഹൃത്തിനെ ചാനല്‍ അഭിമുഖത്തിനായി ക്ഷണിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

'നിര്‍ഭയയുടെ സുഹൃത്തിനെ സ്റ്റുഡിയോയിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ എന്റെ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അമ്മാവനൊപ്പം അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് രൂപയാണ് ആവന്‍ ആവശ്യപ്പെട്ടത്. ആദ്യം അവന്‍ ഭ്രാന്തുപറയുകയാണെന്നാണ് കരുതിയത്. എന്നാല്‍ എനിക്കത് വിശ്വസിക്കാനായില്ലന്നും അദ്ദേഹം പറഞ്ഞു. അവന്റെ സുഹൃത്ത് കൂട്ടബലാത്സംഗത്തിനിരയായത് അവന്‍ വിവരിക്കുമ്പോള്‍ അവന്റെ കണ്ണുകളില്‍ എവിടെയും വേദന കണ്ടില്ലെന്നും മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ പറയുന്നു.

ഇതിന് പിന്നാലെ ഈ സത്യം പുറം ലോകത്തെ അറിയിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇവന്റെ നിര്‍ദ്ദേശപ്രകാരം അമ്മാവന്‍ മൂന്ന് ലക്ഷം രൂപ  ആവശ്യപ്പെട്ടു. ഞങ്ങള്‍ അത് നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി. അഭിമുഖത്തിനിടെ എന്തിനാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പണം കൈപ്പറ്റുന്നതെന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ പണം കൈപ്പറ്റിയിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് അതിന്റെ വീഡിയോ ഞങ്ങള്‍ പുറത്തുവിടുകയായിരുന്നു. പിന്നാലെ ഇയാള്‍ മാപ്പിരിക്കുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ