ദേശീയം

പറഞ്ഞത് വളച്ചൊടിച്ചു, മൂന്ന് സിനിമ ഹിറ്റായതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയില്ല എന്ന പ്രസ്താവന പിന്‍വലിക്കുന്നു: രവിശങ്കര്‍ പ്രസാദ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്ന് സിനിമകള്‍ വിജയമായതു രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ല എന്നതിന് തെളിവാണെന്ന വിവാദ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രസ്താവന രൂക്ഷ പരിഹാസത്തിന് വിധേയമായതിന് പിന്നാലെയാണ് രവിശങ്കര്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ സംഭാഷണത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ശനിയാഴ്ച കേന്ദ്രമന്ത്രി വിചിത്ര മറുപടി നല്‍കിയത്. രാജ്യത്ത് ഒക്ടോബര്‍ രണ്ടിന് ഇറങ്ങിയ മൂന്ന് സിനിമകള്‍ 120കോടി നേടിയെന്നും പിന്നെയെങ്ങനെ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയാന്‍ സാധിക്കും എന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് വിധേയമായിരുന്നു. 

തന്റെ പ്രസ്താവന വസ്തുനിഷ്ഠമായിരുന്നുവെന്ന് രവിശങ്കര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയിലെ ചലച്ചിത്ര തലസ്ഥാനമായ മുംബൈയില്‍ വെച്ചാണ് ഞാനിത് പറഞ്ഞത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും വലിയ തോതില്‍ നികുതി അടക്കുകയും ചെയ്യുന്ന നമ്മുടെ ചലച്ചിത്ര മേഖലയെ ഓര്‍ത്ത് അഭിമാനമുണ്ട്. സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ചെയ്യുന്ന മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഞാന്‍ വിശദീകരിച്ചിരുന്നു. മാധ്യമങ്ങളുമായുള്ള ചര്‍ച്ചയുടെ മുഴുവന്‍ വീഡിയോയും എന്റെ സാമൂഹ്യമാധ്യമത്തില്‍ ലഭ്യമാണ്. അതില്‍ ഒരു ഭാഗം അടര്‍ത്തി മാറ്റി എന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു.- രവിശങ്കര്‍ പ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''