ദേശീയം

മദ്യപിച്ചെത്തി വഴക്കിട്ടു; ഭാര്യ ഭര്‍ത്താവിനെ തല്ലിക്കൊന്നു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യപിച്ചെത്തി വഴക്കിടുന്നത് പതിവാക്കിയ ഭര്‍ത്താവിനെ ഭാര്യ തല്ലിക്കൊന്നു. രാജ്യതലസ്ഥാനത്തെ നരേലയിലാണ് സംഭവം. 35കാരനായ ജാവേദ് ആണ് കൊല്ലപ്പെട്ടത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ജാവേദുമായി ഭാര്യ സല്‍മ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഗൗരവ് ശര്‍മ പറഞ്ഞു.

ശനിയാഴ്ച രാത്രിയും ജാവേദ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഇതേതുടര്‍ന്ന്  സല്‍മയുമായി വഴക്കുണ്ടായി. ഇതിനിടയില്‍ സല്‍മ ജാവേദിനെ അടിച്ചു. കിടക്കയിലേക്ക് വീണ ജാവേദിനെ ഇന്ന് രാവിലെ ആറിന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കൊലയ്ക്ക് പിന്നില്‍ സല്‍മായാണെന്ന് ജാവേദിന്റെ ഇളയ സഹോദരന്‍ അജിം പൊലീസിനോട് പറഞ്ഞു. അജിമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും സല്‍മയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി