ദേശീയം

കടുത്ത വയറുവേദനയുമായി യുവാക്കള്‍ ചികിത്സ തേടിയെത്തി; ഗര്‍ഭപരിശോധന നടത്താന്‍ ഡോക്ടര്‍, അസാധാരണം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവാക്കള്‍ക്ക് പ്രെഗ്നന്‍സി ടെസ്റ്റിന് കുറിച്ച് കൊടുത്ത ഡോക്ടറുടെ അസാധാരണ നടപടിയില്‍ ഞെട്ടല്‍.ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം.

ചത്ര ജില്ലാ ആശുപത്രിയില്‍ കടുത്ത വയറുവേദനയുമായി എത്തിയതാണ് യുവാക്കള്‍. ഒക്ടോബര്‍ ഒന്നുമുതല്‍ കലശലായ വയറുവേദന അനുഭവിക്കുന്നു എന്നു പറഞ്ഞാണ് ഇവര്‍ ചികിത്സ തേടിയത്. ഇവരോട് എച്ച്‌ഐവി, ഹീമോഗ്ലോബിന്‍ തുടങ്ങിയ ടെസ്റ്റുകള്‍ക്ക് പുറമേ പ്രെഗ്നന്‍സി ടെസ്റ്റിനും വിധേയരാവാന്‍ ഡോക്ടര്‍ കുറിച്ചു കൊടുക്കുകയായിരുന്നു.ജില്ലാ ആശുപത്രിയിലെ മുകേഷ് കുമാര്‍ എന്ന ഡോക്ടര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഡോക്ടറുടെ ആവശ്യത്തിന് പിന്നാലെ യുവാക്കള്‍ ജില്ലാ ആശുപത്രിയിലെ സര്‍ജനായ അരുണ്‍ കുമാര്‍ പാസ്വാന് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് അരുണ്‍ കുമാര്‍ പാസ്വാന്‍ ഉറപ്പ് നല്‍കി. എന്നാല്‍ ആരോപണങ്ങള്‍ മുകേഷ് കുമാര്‍ നിഷേധിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമമാണെന്ന് മുകേഷ് കുമാര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും