ദേശീയം

'ഇതെന്തൊരു നാട്'; തൊഴിലിടത്തില്‍ ജീവനക്കാരന് ഏജന്‍സി ഉടമയുടെ ക്രൂരമര്‍ദ്ദനം; പ്രാകൃതം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: സെക്യൂരിറ്റി ജീവനക്കാരന് ഏജന്‍സി ഉടമയുടെ ക്രൂരമര്‍ദ്ദനം. ബംഗളരൂവിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സെക്യൂരിറ്റി ഏജന്‍സി ഉടമയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോ പുറത്തായതിന് പിന്നാലെ നഗരത്തില്‍ പ്രതിഷേധം ശക്തമാണ്.

സെക്യൂരിറ്റി ജീവനക്കാരനെ നിലത്തിട്ട് ചവിട്ടുകയും ബൂട്ടിട്ട കാലുകൊണ്ട് അയാളുടെ മുഖത്ത് കയറിനിന്ന് ക്രൂരമായാണ് ഉടമ മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ക്രൂരമായ മര്‍ദ്ദനം തുടരുന്നതിനിടയില്‍ സഹപ്രവര്‍ത്തകര്‍ വന്ന് ഉടമയെ മാറ്റുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതിന് പിന്നാലെ ഉടമ സലിം ഖാനെതിരെയും മറ്റ് ആറ് പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി