ദേശീയം

സഹോദരിയുടെ ആത്മഹത്യ: പൊലീസിന്റെ കൺമുന്നിലിട്ട് ഭർത്താവിനെ കുത്തികൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സഹോദരി ജീവനൊടുക്കിയതില്‍ മനംനൊന്ത് യുവാവ് സഹോദരീ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മുംബൈയിലെ നല്ലസോപാരയിൽ പൊലീസ് സ്റ്റേഷനിൽ വച്ചാണ് കൊലപാതകം നടന്നത്. രവീന്ദ്ര ഖാലിദ് (25) എന്ന യുവാവാണ് ആകാശ് കൊലേഖര്‍(25)നെ കൊലപ്പെടുത്തിയത്. സംഭവത്തിൽ രവീന്ദ്രയെ പൊലീസ് അറസ്റ്റു ചെയ്തു.

രവീന്ദ്രയുടെ സഹോദരിയും ആകാശിന്റെ ഭാര്യയുമായ കോമളിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാണ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. ഒരു വര്‍ഷം മുമ്പ് വിവാഹിതരായ ആകാശും കോമളും നിസാര കാര്യങ്ങളില്‍ പോലും നിരന്തരം വഴക്കിടാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദമാണ് കോമള്‍ ആത്മഹത്യ ചെയ്യാൻ കാരണമെന്നായിരുന്നു പൊലീസ് നി​ഗമനം.

ദുരൂഹ മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് കോമളിന്റെ കുടുംബത്തെ വിളിച്ചുവരുത്തി.  ആകാശിനെ ചോദ്യം ചെയ്യുന്നതു കണ്ട രവീന്ദ്രര്‍ പൊലീസ് സ്‌റ്റേഷനിലെ മുറിയില്‍ അതിക്രമിച്ച് കയറി കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ആകാശിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി മരിക്കാൻ കാരണം ആകാശാണെന്ന് ആരോപിച്ചാണ് ഇയാൾ പൊലീസുകാർ നോക്കിനിൽകെ കൊലപാതകം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു