ദേശീയം

കൂടത്തായി മോഡല്‍ കൊലപാതകം തമിഴ്‌നാട്ടിലും; അടുത്ത ബന്ധുക്കളെ കൊലപ്പെടുത്തിയ സ്ത്രീ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉറ്റബന്ധുക്കളെ കൊലപ്പെടുത്തിയ സ്ത്രീ പിടിയില്‍. സഹോദരന്‍, സഹോദരന്റെ ഭാര്യ, മകളുടെ ഭര്‍ത്തൃ മാതാവ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ തിരുപ്പൂര്‍ ജില്ലയിലെ സെന്തിപ്പാളയം സ്വദേശിനി കണ്ണമ്മാളിനെ (54)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ കൊലപാതകങ്ങളില്‍ കണ്ണമ്മാളിനു പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു. 

കൊലപ്പെടുത്തിയ മൂന്നു പേരുടെയും മൃതദേഹങ്ങള്‍ വീടിന്റെ പിന്‍വശത്ത് കുഴിച്ചു മൂടിയാണ് കണ്ണമ്മാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. കൊലയ്ക്ക് മകള്‍ പൂങ്കുടി, മകളുടെ ഭര്‍ത്താവ് നാഗേന്ദ്ര എന്നിവരുടെ സഹായം ലഭിച്ചുവെന്നും  കണ്ണമ്മാള്‍ പറയുന്നു.

തുണിമില്‍ തൊഴിലാളിയായ കണ്ണമ്മാള്‍ മകളുടെ ഭര്‍ത്തൃമാതാവ് രാജാമണിയെയാണു (60) ആദ്യം കൊലപ്പെടുത്തിയത്. അഞ്ചു മാസം മുന്‍പായിരുന്നു സംഭവം. മകളെ അവഗണിച്ചതിനായിരുന്നു ആദ്യ കൊലപാതകം നടത്തിയത്. പിന്നീട് സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി മൃതദേഹം സ്വയം മറവ് ചെയ്യുകയായിരുന്നു. 

സ്വത്തു തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് സഹോദരന്‍ സെല്‍വരാജ് (49), ഭാര്യ വസന്തമണി (42) എന്നിവരെ കൊലപ്പെടുത്തിയത്. മകന്റെ വിവാഹം ക്ഷണിക്കാന്‍ എത്തിയപ്പോള്‍ ഭക്ഷണത്തില്‍ ലഹരി മരുന്നു കലര്‍ത്തി ബോധം കെടുത്തിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സെല്‍വരാജിനെയും വസന്തമണിയെയും കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കണ്ണമ്മാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് ആദ്യം നടത്തിയ കൊലപാതകവും പുറത്തായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി