ദേശീയം

തോല്‍വി അപ്രതീക്ഷിതം; പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പങ്കജ മുണ്ടെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് മഹാരാഷ്ട്രയിലെ വനിതാ, ശിശുക്ഷേമ മന്ത്രിയും പാര്‍ലി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പങ്കജ മുണ്ടെ. ബന്ധുവും എന്‍സിപി സ്ഥാനാര്‍ത്ഥിയുമായ ധനഞ്ജയ് മുണ്ടെയോട് മത്സരിച്ചാണ് പങ്കജയ്ക്ക് തോല്‍വി പിണഞ്ഞത്. 

ജനവിധിയെ താന്‍ ബഹുമാനിക്കുന്നു. വീണ്ടും ഊര്‍ജ്ജസ്വലതയോടെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പങ്കജ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി സഹ പ്രവര്‍ത്തകരോടും അനുഭാവികളോടും ശാന്തത പാലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രവര്‍ത്തകരോട് പങ്കജ വാഗ്ദാനം ചെയ്തു. 

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. പാര്‍ട്ടിയുടെ പ്രമുഖ മുഖങ്ങളില്‍ ഒരാളായ പങ്കജ ബിജെപിയുടെ ശക്തമായ സ്ഥാനാര്‍ത്ഥിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അവരുടെ പ്രചാരണ വേളയില്‍ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍