ദേശീയം

കശ്മീരില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാരെ ഭീകരന്‍ വധിച്ചു; പഴങ്ങളുടെ വ്യാപാരം വര്‍ധിച്ചതിന്റെ നിരാശയിലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ജമ്മു;  ജമ്മു കശ്മീരില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാരെ ഭീകരര്‍ വധിച്ചു. ഷോപിയാനിലാണ് സംഭവമുണ്ടായത്. ആപ്പിള്‍ കൊണ്ടുപോകാന്‍ പഞ്ചാബില്‍നിന്നെത്തിയ ട്രക്കുകളുടെ ഡ്രൈവര്‍മാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഡ്രൈവര്‍ക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവര്‍മാര്‍ ട്രക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ട്രക്കുകള്‍ ഭീകരര്‍ അഗ്നിക്കിരയാക്കി. 
 
കശ്മീര്‍ താഴ്‌വരയില്‍നിന്നുള്ള പഴങ്ങളുടെ വ്യാപാരം വര്‍ധിച്ചതിന്റെ നിരാശയിലാണ് ഭീകരര്‍ ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തുന്നത് എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഷോപിയാനില്‍ ഒരു ആപ്പിള്‍ വ്യാപാരിയേയും രാജസ്ഥാനില്‍നിന്നുള്ള ട്രക്കിലെത്തിയ രണ്ടുപേരെയും ഭീകരര്‍ വധിച്ചിരുന്നു. 

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന്റെ മുന്നോടിയായി വിച്ഛേദിച്ച മൊബൈല്‍ സേവനങ്ങള്‍ അടുത്തിടെയാണ് പുനഃസ്ഥാപിച്ചത്. ഇതോടെ കശ്മീരില്‍നിന്നുള്ള പഴങ്ങളുടെ വ്യാപാരം ശക്തിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരര്‍ ട്രക്ക് ജീവനക്കാരെയും െ്രെഡവര്‍മാരെയും ആക്രമിക്കാന്‍ തുടങ്ങിയത്. കശ്മീര്‍ സാധാരണ നിലയിലേക്ക് എത്തുന്നതിലുള്ള നിരാശയിലാണ് ഭീകരര്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് പോലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു