ദേശീയം

'പുതിയ കശ്മീരില്‍' സൈന്യത്തിന്റെ ആദ്യ റിക്രൂട്ട്‌മെന്റ് റാലി; ലക്ഷ്യം എല്ലാ ജില്ലകളിലുമുള്ളവര്‍ക്ക് ജോലി, രജിസ്റ്റര്‍ ചെയ്തത് 29,0000പേര്‍

സമകാലിക മലയാളം ഡെസ്ക്

ജമ്മു: പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എ പിന്‍വലിച്ചതിന് ശേഷം ജമ്മു കശ്മീരില്‍ ആദ്യത്തെ സൈനിക റിക്രൂട്ട്‌മെന്റ് ആരംഭിച്ച് സൈന്യം. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന റിക്രൂട്ട്‌മെന്റ് റാലി ഇന്നുമുതലാണ് ആരംഭിച്ചത്. 

തല്‍വാരയിലെ ജമ്മു കശ്മീര്‍ പൊലീസ് സബ്‌സിഡറി ട്രെയിനിങ് സെന്ററിലാണ് രിക്രൂട്ട്‌മെന്റ് റാലി നടത്തുനിനത്. 9ാം തീയതിവരെയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 

കശ്മീരിലെ ഏഴ് ജില്ലകളിലും നിന്നുള്ള യുവാക്കള്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യവുമായാണ് ഈ റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചിരിക്കുന്നതെന്ന ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദിന്റെ പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

ജമ്മുവില്‍ നിന്ന് മാത്രം 29,000യുവാക്കള്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനായി അപേക്ഷ നല്‍യിട്ടുണ്ട്. ആദ്യ ദിവസത്തില്‍ 2500പേരാണ് റാലിയില്‍ പങ്കെടുത്തത്. -പത്രക്കുറിപ്പില്‍ പറയുന്നു. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്‌നിക്കല്‍, ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, സോള്‍ജിയര്‍ ക്ലര്‍ക്, സോള്‍ജിയര്‍ സ്‌റ്റോര്‍ കീപ്പര്‍, ടെക്‌നിക്കല്‍ സെയില്‍സ്മാന്‍ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി