ദേശീയം

കുമാരി ഷെല്‍ജ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ്; ഭൂപീന്ദര്‍ ഹൂഡ നിയമസഭകക്ഷി നേതാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷയായി മുതിര്‍ന്ന നേതാവ് കുമാരി ഷെല്‍ജയെ നിയമിച്ചു. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെ നിയമസഭ കക്ഷി നേതാവായും നിയമിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായും ഹൂഡ പ്രവര്‍ത്തിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം വെച്ചുപുലര്‍ത്തുന്ന നേതാണ് കുമാരി ഷെല്‍ജ. 

ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദാണ് ഇക്കാര്യം അറിയിച്ചത്. അശോക് തന്‍വാറിനെ മാറ്റിയാണ് ഷെല്‍ജയെ പ്രസിഡന്റായി നിയമച്ചിരിക്കുന്നത്. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന് ഹൂഡ, പുതിയ പാര്‍ട്ടി രൂപീകരിക്കും എന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് നിര്‍ണായക പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി