ദേശീയം

പടക്കനിര്‍മാണശാലയിലെ പൊട്ടിത്തെറി; മരണം 23 ആയി, മരണസംഖ്യ ഉയര്‍ന്നേക്കും

സമകാലിക മലയാളം ഡെസ്ക്

ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂരില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി. 27 പേര്‍ക്ക് പരിക്കേറ്റു. നിരവധി ആളുകള്‍ സ്‌ഫോടനമുണ്ടായ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. ഇതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഗുരുദാസ്പൂരിലെ ബട്ടാലയിലുള്ള വാല്‍മീകി ആശ്രമത്തിനു സമീപത്തെ ഫാക്ടറിക്കെട്ടിടത്തിലാണു സ്‌ഫോടനമുണ്ടായത്. ഉഗ്രമായ സ്‌ഫോടനത്തില്‍ ഫാക്ടറിക്കു സമീപമുള്ള കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 

അപകടത്തില്‍ രിക്കേറ്റവരെ ഗുരുദാസ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കല്യാണ ചടങ്ങിനായി പടക്കം നിര്‍മ്മിക്കുന്നതിനിടയാലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ ജില്ലാ ഭരകൂടത്തിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം