ദേശീയം

ര​ണ്ടാം​ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യ​ക​രം; ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാന്‍- 2  

സമകാലിക മലയാളം ഡെസ്ക്

ബം​ഗ​ളൂ​രു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍- 2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു. വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ ര​ണ്ടാം​ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യ​ക​ര​മാ​യി. പു​ല​ർ​ച്ചെ 3.45നാണ് ഒ​ൻ​പ​ത് സെ​ക്ക​ൻ​ഡ് നേ​രം കൊണ്ട് ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തി​യ​ത്. 

ചാന്ദ്രോപരിതലത്തിന്  35 കിലോ മീറ്റർ മാത്രം അകലെയാണ് വിക്രം ലാൻഡർ. ക്രമമായി ഭ്രമണപഥം താഴ്ത്തി സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ഇതിനായി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 1.15ന് വി​ക്രം ലാ​ൻ​ഡ​ർ ഓ​ർ​ബി​റ്റ​റി​ൽ​നി​ന്നു വി​ജ​യ​ക​ര​മാ​യി വേ​ർ​പെ​ടു​ത്തി​യി​രു​ന്നു. 

ജൂ​ലൈ 22നാ​ണു ജി​എ​സ്എ​ൽ​വി മാ​ർ​ക്ക് ത്രി-​എം ഒ​ന്ന് റോ​ക്ക​റ്റ് ച​ന്ദ്ര​യാ​ൻ-2​നെ ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച​ത്. വി​ക്ഷേപണം നടത്തി 42 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഓ​ർ​ബി​റ്റ​ർ-​ലാ​ൻ​ഡ​ർ വി​ച്ഛേ​ദം ന​ട​ന്ന​ത്. ഓ​ർ​ബി​റ്റ​റും ലാ​ൻ​ഡ​റും ഇ​സ്രോ​യു​ടെ ടെ​ലി​മെ​ട്രി, ട്രാ​ക്കിം​ഗ് ആ​ൻ​ഡ് ക​മാ​ൻ​ഡ് നെ​റ്റ്വ​ർ​ക്കി​ന്‍റെ (ഇ​സ്ട്രാ​ക്) നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ