ദേശീയം

ഐഎഎസില്‍ വീണ്ടും രാജി; ജനാധിപത്യം അപകടത്തിലെന്ന് തുറന്നുപറച്ചില്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ജനാധിപത്യം അപകടത്തിലാണെന്ന് തുറന്നുപറഞ്ഞ് സിവില്‍ സര്‍വീസില്‍ നിന്ന് വീണ്ടും രാജി. കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണറായ എസ് ശശികാന്ത് സെന്തിലാണ് പഴ്‌സണല്‍ മന്ത്രാലയത്തിന് രാജി നല്‍കിയത്. 

സാധാരണനിലയിലല്ല രാജ്യം ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നതെന്ന് ശശികാന്ത് സെന്തില്‍ രാജിക്കത്തില്‍ പറയുന്നു. ജോലി വിടുന്നതില്‍ ജനങ്ങളോട് മാപ്പുപറയുന്നതായും ശശികാന്ത് സെന്തില്‍ പറയുന്നു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ശശികാന്ത് സെന്തില്‍. 

രാജിവെയ്ക്കാനുളള തീരുമാനം വ്യക്തിപരമാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ മുന്‍പ് കാണാത്തവിധം വീട്ടുവീഴ്ചകള്‍ക്ക് വിധേയമാകുമ്പോള്‍ സര്‍ക്കാരിന്റെ സേവകനായി തുടരുന്നത് അധാര്‍മ്മികതയാണെന്നും രാജിക്കത്തില്‍ പറയുന്നു.കഴിഞ്ഞ മാസമാണ് മലയാളി കൂടിയായ കണ്ണന്‍ ഗോപിനാഥന്‍, രാജ്യത്ത് ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ