ദേശീയം

ചാന്ദ്രദൗത്യം കാണാന്‍ പ്രധാനമന്ത്രി ബെംഗളൂരുവില്‍

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിനുള്ള കാത്തിരിപ്പിലാണ് രാജ്യം. ശനിയാഴ്ച പുലര്‍ച്ചെ 1.53 നാണ് ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ കാത്തിരിക്കുന്ന ആ നിമിഷം. ഈ ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബെംഗളൂരുവിലെത്തി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ സ്വീകരിച്ചു.

ഇരുന്നൂറോളം ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധര്‍ക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയിലൂടെ തിരഞ്ഞെടുത്ത 70 വിദ്യാര്‍ഥികളും ദൗത്യം വീക്ഷിക്കും. 

സോഫ്റ്റ് ലാന്‍ഡിങ് വിജയമാകുന്നതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി മാറാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ചന്ദ്രനില്‍ ഇതുവരെ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ നാലാമത്തെ രാജ്യവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി