ദേശീയം

എത്ര ആപ്പിള്‍ ട്രക്കുകള്‍ നീങ്ങുന്നു ? വളകള്‍ അയച്ചുതരണോ? ;  കശ്മീരില്‍ ആക്രമണത്തിന് പാക് ഭീകരരുടെ പദ്ധതി, രഹസ്യസന്ദേശങ്ങള്‍ പിടിച്ചെടുത്തെന്ന് അജിത് ഡോവല്‍

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ആക്രമണം അഴിച്ചുവിടാനുള്ള തീവ്രവാദികളുടെ രഹസ്യസന്ദേശം പിടിച്ചെടുത്തതായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. എത്ര ആപ്പിള്‍ ട്രക്കുകള്‍ നീങ്ങുന്നു. നിര്‍ത്താന്‍ കഴിഞ്ഞില്ലേ ?. വളകള്‍ അയച്ചുതരണോ എന്നിങ്ങനെ പോകുന്നു പിടിച്ചെടുത്ത സന്ദേശങ്ങളെന്ന് അജിത് ഡോവല്‍ പറഞ്ഞു. 

അതിര്‍ത്തിയിലെ 20 കിലോമീറ്റര്‍ ചുറ്റളവിലെ പാകിസ്ഥാനി കമ്യൂണിക്കേഷന്‍ ടവറുകളില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ പിടിച്ചെടുത്തതെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് വ്യക്തമാക്കി. ഇന്റര്‍നെറ്റ്, മൊബൈള്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് സംസ്ഥാനത്തിന്റെ ഏതാനും ഭാഗങ്ങളില്‍ മാത്രമാണ് നിയന്ത്രണം ഉള്ളത്. 

സംസ്ഥാനത്തിന്റെ 92.5 ശതമാനം പ്രദേശങ്ങളും നിയന്ത്രണമുക്തമാണ്. ജമ്മുകശ്മീരിലെ 199 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ 10 ഇടത്തുമാത്രമാണ് നിയന്ത്രണം ഉള്ളത്. ലാന്റ് ലൈനുകള്‍ 100 ശതമാനവും പ്രവര്‍ത്തന നിരതമാണ്. 

സംസ്ഥാനത്തിന് പ്രത്യേക ഭരണഘടനാപദവി നല്‍കുന്നത് എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഭൂരിപക്ഷം കശ്മീരികളും അനുകൂലിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് സാമ്പത്തികമായും തൊഴില്‍പരമായും മികച്ച ഭാവിയും വളര്‍ച്ചയും ഉണ്ടാകുമെന്ന് അവര്‍ വിലയിരുത്തുന്നു. ഏതാനും ചിലര്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നതെന്നും അജിത് ഡോവല്‍ പറഞ്ഞു. 

കശ്മീരില്‍ പാകിസ്ഥാന്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് ശ്രമിക്കുന്ന 230 പാക് ഭീകരരെ നിരീക്ഷിച്ചുവരികയാണ്. ഇതില്‍ രാജ്യത്ത് നുഴഞ്ഞുകയറിയ ഏതാനും പേരെ അറസ്റ്റ് ചെയ്തതായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി