ദേശീയം

കശ്മീരില്‍ എട്ട് ലഷ്‌കറെ ഭീകരര്‍ പിടിയില്‍; നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്ത് സൈന്യം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന സൈനിക മുന്നറിയിപ്പിന് പിന്നാലെ എട്ട് ലഷ്‌കറെ ത്വയ്ബ ഭീകരര്‍ കശ്മീരില്‍ പിടിയില്‍. സോപോറില്‍ വച്ചാണ് ഇവരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. 

അതിനിടെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തു വിട്ടിട്ടുണ്ട്. ഓഗസ്റ്റ് ആദ്യവാരം കുപ്‌വാരയിലെ കെരന്‍ മേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് പാക് സൈന്യവും ഭീകരരും നടത്തിയ ശ്രം തകര്‍ത്തതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ കടല്‍ കടന്ന് ഭീകരര്‍ എത്തിയുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരം. ദക്ഷിണേന്ത്യയിലും ജമ്മു മേഖലയിലുമാണ് ആക്രമണ സാധ്യതയുള്ളത്. ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതായി കരസേന ദക്ഷിണ മേഖല കമാന്‍ഡിങ് ചീഫ് അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി