ദേശീയം

ഭാര്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; ഭര്‍ത്താവിന് എതിരേ കേസ് 

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം; അനുവാദം കൂടാതെ ഭാര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഭര്‍ത്താവിന് എതിരേ കേസ്. ഭാര്യയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ദമ്പതികള്‍ കുറച്ചുനാളായി പിരിഞ്ഞു കഴിയുകയാണ്. ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. അതിനിടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയതത്. ഗുരുഗ്രാമില്‍ വസ്ത്ര നിര്‍മാണ ശാലയില്‍ ജോലിചെയ്യുന്ന ഫറുഖനഗര്‍ സ്വദേശിയായ 30 കാരിയാണ് ഭര്‍ത്താവിനെതിരേ പൊലീസിനെ സമീപിച്ചത്. 

തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഭര്‍ത്താവ് ചിത്രംപോസ്റ്റ് ചെയ്തത് എന്നാണ് ഭാര്യ പരാതിയില്‍ പറയുന്നത്. 12 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹം കഴിച്ചത്. സൈബര്‍ പൊലീസിനെയാണ് യുവതി ആദ്യം സമീപിച്ചത്. തുടര്‍ന്ന് പരാതി വെരിഫൈ ചെയ്തതോടെയാണ് വനിത പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഭര്‍ത്താവിന് എതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ആരാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും എന്തിനാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും