ദേശീയം

'പ്രിയപ്പെട്ട വിക്രം, ദയവായി സിഗ്‌നല്‍ തരൂ, ഞങ്ങള്‍ പിഴ ഈടാക്കില്ല'; വൈറലായി പൊലീസിന്റെ ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്


ന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന വാര്‍ത്ത ആശ്വാസത്തോടെയാണ് രാജ്യം കേട്ടത്. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമങ്ങളിലാണ് ഐഎസ്ആര്‍ഒ. അതിനിടെ വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള നാഗ്പൂര്‍ പൊലീസിന്റെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

'പ്രിയപ്പെട്ട വിക്രം, ദയവായി സിഗ്‌നല്‍ തരൂ. സിഗ്‌നല്‍ തെറ്റിച്ചുവെന്ന കാരണത്താല്‍ എന്തായാലും ഞങ്ങള്‍ പിഴ ചുമത്തില്ലെന്നായിരുന്നു' പാതി തമാശയായും അതേസമയം ആത്മാര്‍ഥമായും സിറ്റി പൊലീസിന്റെ ട്വീറ്റ്.

പുതുക്കിയ മോട്ടോര്‍വാഹന നിയമത്തിലെ പിഴയുമായി ബന്ധപ്പെടുത്തിയുള്ള ട്വീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. മണിക്കൂറുകള്‍ക്കകം 23,000ത്തിലേറെ ലൈക്കുകളും ആയിരക്കണക്കിന് റീ ട്വീറ്റുകളുമാണ് നാഗ്പൂര്‍ പൊലീസിന്റെ സന്ദേശത്തിന് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്