ദേശീയം

മോദിക്ക് ലഭിച്ച ആ സമ്മാനങ്ങള്‍ സ്വന്തമാക്കാം; അടിസ്ഥാനവില 200 രൂപ; ലേലം ശനിയാഴ്ച 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു. സപ്തംബര്‍ 14ാം തിയ്യതി ശനിയാഴ്ചയാണ് 2700 സമ്മാനങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പനെയെന്ന് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. 

ആകെ 2,772 സമ്മാനങ്ങളാണ് ലേലം വഴി വില്‍പ്പന നടത്തി ധനസമാഹരണം നടത്തുന്നത്. മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അടിസ്ഥാന തുക 200 രൂപയാണ്.  പരമാവധി 2.5 ലക്ഷം രൂപവരെയാണെന്നും പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. എന്നാല്‍ ലേലത്തിലൂടെ ലഭിക്കുന്ന തുക എന്തിനാണെന്ന് വ്യക്തമാക്കിയിട്ടില്ല. 

കഴിഞ്ഞ തവണ മോദിക്ക് ലഭിച്ച 1800 ലേറെ സമ്മാനങ്ങള്‍ ലേലത്തില്‍ വെച്ചിരുന്നു. അതില്‍ നിന്നും ലഭിച്ച തുക ഗംഗാ നദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ചിലവഴിച്ചിരുന്നു. വര്‍ണാഭമായ തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ തുടങ്ങിയവയായിരുന്നു ലേലത്തിന് വെച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''