ദേശീയം

പ്രണയം വീട്ടുകാർ എതിർത്തു; ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വീട്ടുകാരെ മയക്കി; പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി

സമകാലിക മലയാളം ഡെസ്ക്

മൊറാദാബാദ്: വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ബറേലി സ്വദേശി അരവിന്ദ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അമ്മ, രണ്ട് സഹോദരന്മാര്‍, രണ്ട് സഹോദരിന്മാര്‍, സഹോദന്റെ ഭാര്യ, മകന്‍ എന്നിവര്‍ക്കാണ് പെണ്‍കുട്ടി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്.

പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് അരവിന്ദുമായി ഒളിച്ചോടാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കിയ ശേഷം ഇവര്‍ ഒളിച്ചോടുകയായിരുന്നു. 

2018 ഡിസംബറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇരുവരും ഒളിച്ചോടിയത്.

മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ച് അബോധാവസ്ഥയിലായ വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്