ദേശീയം

റിയാലിറ്റി ഷോ, ചര്‍ച്ചകള്‍, ടെലിഷോപ്പിങ് തുടങ്ങിയവയെ ഒഴിവാക്കി; വാര്‍ത്തകള്‍ എല്ലാ ദിവസവും ന്യൂസ് ചാനലുകള്‍ ആംഗ്യഭാഷയില്‍ നല്‍കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേള്‍വിത്തകരാറുള്ളവര്‍ക്കായി എല്ലാ ന്യൂസ് ചാനലുകളും ദിവസവും ഒരു വാര്‍ത്താ ബുള്ളറ്റിന്‍ ആംഗ്യഭാഷയില്‍ കൂടി അവതരിപ്പിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആഴ്ചയില്‍ ഒരു വിനോദപരിപാടി സബ്‌ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

കേള്‍വിത്തകരാര്‍ ഉള്ളവര്‍ക്കും ടിവി പരിപാടികള്‍ പ്രാപ്യമാക്കുന്നതിനുള്ള പുതിയ വ്യവസ്ഥകള്‍ ഈ മാസം 16 മുതല്‍ പ്രാബല്യത്തിലാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

ദൂരദര്‍ശന്‍ ദിവസവും ആംഗ്യഭാഷയില്‍ വാര്‍ത്ത അവതരിപ്പിക്കുന്നുണ്ട്. ഈ മാതൃക എല്ലാ വാര്‍ത്താ ചാനലുകളും തുടരണമെന്ന അഭ്യര്‍ഥന അവര്‍ സ്വീകരിച്ചതായി മന്ത്രി ജാവഡേക്കര്‍ പറഞ്ഞു.

തല്‍സമയ വാര്‍ത്തകള്‍, മറ്റു പരിപാടികള്‍, കായിക മത്സരങ്ങള്‍, റിയാലിറ്റി ഷോ, ചര്‍ച്ചകള്‍, ടെലിഷോപ്പിങ് തുടങ്ങിയവയെ ആംഗ്യഭാഷാ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പൂര്‍ണവ്യവസ്ഥകള്‍ 5 വര്‍ഷം കൊണ്ടു നടപ്പാക്കാനാണ് ഉദ്ദേശ്യം. 2 വര്‍ഷം കൂടുമ്പോള്‍ നയം പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു