ദേശീയം

സാമ്പത്തിക പ്രതിസന്ധി; ധനമന്ത്രി നാളെ മാധ്യമങ്ങളെ കാണും, നിര്‍ണായക പ്രഖ്യാപനങ്ങളെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സൂചനകള്‍ക്കിടെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനങ്ങള്‍ ശനിയാഴ്ചയുണ്ടായേക്കുമെന്നാണ് സൂചനകള്‍. 

ജിഎസ്ടി നിരക്കുകളില്‍ ഘടനാപരമായ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏറ്റവും താഴ്ന്ന നികുതി സ്ലാബിലാകും മാറ്റം വരാന്‍ സാധ്യത. വാഹനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ നികുതി നിരക്കിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. 

ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന വാഹന മേഖലയ്ക്ക് ഇളവു നല്‍കും എന്നാണ് മറ്റൊരു സൂചന. യാത്രാവാഹനങ്ങളുടെ നികുതി 28ശതമാനത്തില്‍ നിന്നി 18ശതമാനമാക്കിയേക്കും. 12,18ശതമാനം നികുതി സ്ലാബുകള്‍ ലയിപ്പിക്കാനുള്ള ആലോചനയുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്