ദേശീയം

അഞ്ച് ട്രില്യണില്‍ എത്ര പൂജ്യമുണ്ട്?; ഉത്തരംമുട്ടി ബിജെപി വക്താവ്, രാഹുല്‍ ഗാന്ധിയോട് ചോദിക്കാന്‍ മറുപടി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഞ്ച് ട്രില്യണില്‍ എത്ര പൂജ്യമുണ്ടെന്ന് അറിയാതെ കുഴങ്ങുന്ന ബിജെപി വക്താവ് സാംബിത് പാത്രയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭാണ് ചാനല്‍ ചര്‍ച്ചക്കിടെ ബിജെപിയുടെ തീപ്പൊരി വക്താവിനെ വെള്ളംകുടിപ്പിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നപേരില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സാംബിത് പാത്രയെ ഗൗരവ് വല്ലഭ് കുടുക്കിയത്. 

ഹിന്ദി ചാനലായ എബിപി ന്യൂസ് സംഘടിപ്പിച്ച 'എബിപി ശിക്കാര്‍ സമ്മേളന്‍' എന്ന പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നമായ '5 ട്രില്ല്യണ്‍ എക്കണോമി'യെക്കുറിച്ച് വാചാലനാകുമ്പോഴാണ് പ്രൊഫ. ഗൗരവ് വല്ലഭ് അപ്രതീക്ഷിതമായി ആ ചോദ്യം എടുത്തിട്ടത്: 'അഞ്ച് ട്രില്ല്യണില്‍ എത്ര പൂജ്യങ്ങളുണ്ട്?' ഉത്തരം പറയാനെന്ന മട്ടില്‍ മൈക്ക് കയ്യിലെടുത്ത സാംബിത് പാത്ര പരുങ്ങുന്നതാണ് പിന്നെ കണ്ടത്. 'ആദ്യം ഇത് രാഹുല്‍ ഗാന്ധിയോട് ചോദിക്കൂ...' എന്ന മറുപടിയുമായി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഗൗരവ് വല്ലഭ് വിട്ടില്ല. പാത്ര ഉത്തരംമുട്ടിയപ്പോള്‍ പന്ത്രണ്ട് പൂജ്യങ്ങളെന്ന ഉത്തരവും അദ്ദേഹം തന്നെ നല്‍കി.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും ജിഡിപിയെയും കുറിച്ച് ചോദിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെയും മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കമലാ നെഹ്‌റുവിനെയും ചോദ്യം ചെയ്യുന്ന ബിജെപി വക്താക്കളെ വല്ലഭ് പരിഹസിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)