ദേശീയം

ടോള്‍ നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം: സുരക്ഷാ ഉദ്യോഗസ്ഥന് മര്‍ദനം

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ടോള്‍ നല്‍കുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദിച്ച് അവശനാക്കി. ഹരിയാനയിലെ ടോള്‍ ബൂത്ത് പ്ലാസയിലാണ് സംഭവം. ടോള്‍ നല്‍കേണ്ട തുകയുടെ പേരിലുണ്ടായ തര്‍ക്കം രൂക്ഷമാവുകയും സുരക്ഷാ ഉദ്യോഗസ്ഥന് മര്‍ദനമേല്‍ക്കുകയുമായിരുന്നു. 

ടോള്‍ ബൂത്തിലുണ്ടായിരുനന് സിസിടിവി ക്യാമറയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വൈറ്റ് ടീ ഷര്‍ട്ട് ധരിച്ചെത്തിയയാള്‍ സുരക്ഷാ ജീവനക്കാരനോട് തര്‍ക്കിക്കുകയും ജീവനക്കാരനെ പിടിച്ചുതള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ മാരുതി സുസുക്കി എര്‍ട്ടിഗയില്‍ ഇയാള്‍ക്കൊപ്പമെത്തിയ മറ്റൊരാള്‍ പുറത്തിറങ്ങി  ജീവനക്കാരനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. 

സമീപത്തുണ്ടായിരുന്ന ഡ്രം ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിക്കുകയും ചെയ്തതോടെ ഇയാള്‍ കുഴഞ്ഞുവീണു. ടോള്‍ ബൂത്തിലെ മറ്റുജീവനക്കാര്‍ ഓടിയെത്തി ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ആക്രമണം തുടരുകയായിരുന്നു. മറ്റ് വാഹനങ്ങളിലെത്തി.വരും ജീവനക്കാരും ഇവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരും ചേര്‍ന്ന് സ്വയം ന്യായീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ