ദേശീയം

മുട്ടയും പാലും ഒരുമിച്ച് വില്‍ക്കരുത്; മതവികാരം വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കുന്നത് മതവികാരം വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഹുസൂരില്‍ നിന്നുള്ള രാമേശ്വര്‍ ശര്‍മയാണ് വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

പശുവിന്റെ പാല്‍ കോഴിയിറച്ചിക്കും മുട്ടകള്‍ക്കുമൊപ്പം വില്‍ക്കുന്നത് കാണുന്നു. ഇത് മതവികാരത്തെ വൃണപ്പെടുത്തുന്നതാണ്. ഇതില്‍ ഇടപെടാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ചിക്കന്‍ കടകളും പാല്‍ കടകളും തമ്മില്‍ അന്തരം വേണം- എംഎല്‍എ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ചിക്കനും പാലും ഒരുമിച്ചു വില്‍ക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ പദ്ധതിക്ക് എതിരെയാണ് ബിജെപി എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്. 
പശുവിന്‍ പാല്‍ മതപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. വ്രതം അനുഷ്ടിക്കുന്നവരും പശുവിന്‍ പാല്‍ ഉപയോഗിക്കും. ഇത്തരക്കാരുടെ വികാരമാണ് ഒരുമിച്ച് ഇവ വില്‍ക്കുമ്പോള്‍ വൃണപ്പെടുന്നതെന്നാണ് എംഎല്‍എ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം