ദേശീയം

ഇങ്ങനെപോയാല്‍ മമത ബാനര്‍ജി ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും; ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുമെന്ന് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിന്നുള്ള എംഎല്‍എ സുരേന്ദ്ര സിങാണ് ഇത് പറഞ്ഞിരിക്കുന്നത്. അസം ദേശീയ പൗരത്വ രജിസ്‌ട്രേഷനെക്കുറിച്ചുള്ള മമതയുടെ വിമര്‍ശനങ്ങളെക്കുറിച്ച് പറയുകയായിരുന്നു എംഎല്‍എ. 

ബംഗ്ലാദേശികളെ സംസ്ഥാനത്ത് നിലനിര്‍ത്തി രാഷ്ട്രീയം കളിക്കാനാണ് മമതയ്ക്ക് താത്പര്യമെങ്കില്‍ അവര്‍ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകും- സുരേന്ദ്ര സിങ് പറഞ്ഞു. 

വിദേശികള്‍ അഭയാര്‍ത്ഥികളായി കടന്നുവന്ന് ഇവിടുത്തെ രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ ബിജെപി ഒരിക്കലും സഹിഷ്ണുത പുലര്‍ത്തില്ലെന്നും സുരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു. 

മമത ബാനര്‍ജി ഇന്ത്യക്കാരിയാണ്. അതുകൊണ്ട് ഇവിടെകഴിയാം. പക്ഷേ ദേശദ്രോഹ നയങ്ങളില്‍ ആകൃഷ്ടയായാല്‍ പി ചിദംബരം അനുഭവിക്കുന്നത് പോലെ പാഠം പഠിക്കുമെന്നും എംഎല്‍എ പറഞ്ഞു. 

ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ രാജ്യമെമ്പാടും നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് എതിരെ കഴിഞ്ഞ ദിവസം മമത ബാനര്‍ജി നോര്‍ത്ത് കൊല്‍ക്കത്തയില്‍ റാലി നടത്തിയിരുന്നു. എന്‍ആര്‍സിയുടെ പേരില്‍ തീകൊണ്ട് കളിക്കരുതെന്ന് മമത ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. താന്‍ ജീവനോടെയുള്ള കാലം വരെ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് മമത പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു