ദേശീയം

പാക് ഷെല്ലാക്രമണത്തില്‍ ഭയന്ന് വിദ്യാര്‍ത്ഥികള്‍, തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ച് ഇന്ത്യന്‍ സൈന്യം; കയ്യടി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സൈന്യം രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അതിര്‍ത്തിയിലെ പാക് സൈന്യത്തിന്റെ വെടിവെയ്പില്‍ ഭയചകിതരായ കുട്ടികള്‍ ബാഗും എടുത്ത് ഓടുന്നതും ഇവരെ തോളിലേറ്റി ഇന്ത്യന്‍ സൈനികര്‍ മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഇവരെ സൈന്യത്തിന്റെ വാഹനത്തില്‍ സുരക്ഷിതമായി എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്. 

പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു പാകിസ്ഥാന്റെ പ്രകോപനം.ബാലാക്കോട്ട് സെക്ടറില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ ബാഗും എടുത്ത് ഓടുന്നതും കുട്ടികളുടെ ഇടയിലേക്ക് ഓടിയെത്തി പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ സൈനികര്‍ രക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന് പുറമേ ബാലാക്കോട്ട്, ബെറോട്ട് ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു രണ്ട് സ്‌കൂളുകളിലെ കുട്ടികളെയും ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രണരേഖയ്ക്ക് സമീപമുളള പൂഞ്ച് രജോരി ജില്ലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ലംഘിക്കുന്നത് തുടരുകയാണ്. അടുത്തിടെയായി, അഞ്ച് സൈനികര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ