ദേശീയം

മോദിക്ക് ജന്മദിനം ആഘോഷിക്കാന്‍ അണക്കെട്ട് നേരത്തെ നിറച്ചെന്ന് ആരോപണം, മധ്യപ്രദേശിലെ അഞ്ച് ജില്ലകളെ ബാധിച്ചെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിശ്ചയിച്ച സമയത്തിലും മുന്‍പേ തുറന്നുവെന്ന് മധ്യപ്രദേശ്. ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച നമാമി ദേവി നര്‍മതാ മഹോത്സവത്തിന്റെ പേരില്‍ നിശ്ചയിച്ച സമയത്തിലും മുന്‍പേ അണക്കെട്ട് നിറച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാലാ ബച്ചന്‍ ആരോപിക്കുന്നു. 

ഇതേതുടര്‍ന്ന് അണക്കെട്ടിലെ വെള്ളം കൂടിയതോടെ മധ്യപ്രദേശിലെ അഞ്ച് ജില്ലകളിലെ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചതായും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പറഞ്ഞു. നര്‍മദാ നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണെങ്കില്‍ ഒക്ടോബര്‍ പകുതിയോടെയെ അണക്കെട്ട് മുഴുവന്‍ നിറയുകയുള്ളുവെന്ന് ബച്ചന്‍ ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍, പ്രധാനമന്ത്രിക്ക് ജന്മദിനം ആഘോഷിക്കുവാനായി ഒരു മാസം മുന്‍പേ ഇത് നിറയ്ക്കുകയായിരുന്നു. അണക്കെട്ടിലെ പരമാവധി ജലനിരപ്പായ 138.68 മീറ്ററിലാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ മോദി ജന്മദിനാഘോഷത്തിന്റെ ഭാഗമായി അര്‍ച്ചന നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും