ദേശീയം

അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ; മുംബൈയില്‍ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മുംബൈയില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമോ അതി തീവ്രമോ ആയ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ സ്‌കൂളുകളും കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

മുംബൈയ്ക്ക് പുറമെ, റെയ്ഗാര്‍ഡ്, താനെ, കൊങ്കണ്‍ മേഖല എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി ആശിഷ് ഷേലാര്‍ അറിയിച്ചു. 

മുംബൈയിലും സമീപപ്രദേശങ്ങളിലും ബുധനാഴ്ച രാത്രിയും കനത്ത മഴയാണ് പെയ്തത്. വെര്‍സോവയില്‍ മൂന്നുമണിക്കൂറിനിടെ 50 മില്ലിമീറ്റര്‍ മഴ പെയ്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മണ്‍സൂണ്‍ സീസണില്‍ മുംബൈയില്‍ ഇതുവരെ അതിശക്തമായ മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും, റെയില്‍-റോഡ് ഗതാഗതം താറുമാറാകുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും