ദേശീയം

പഠിപ്പ് കഴിഞ്ഞ് കല്യാണം കഴിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞു: കാമുകന്‍ തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: കാമുകിയുമായി വഴക്കിട്ട് കാമുകന്‍ ആത്മഹത്യ ചെയ്തു. പഠനം കഴിഞ്ഞ് മതി വിവാഹം എന്ന് കാമുകി നിലപാടെടുത്തതോടെയാണ് പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തത്. ജയ്പൂരിലാണ് സംഭവം. ഹോട്ടല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

ഹോട്ടല്‍ മുറിയില്‍ വെച്ച് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന യുവാവും പെണ്‍കുട്ടിയും തമ്മില്‍ വഴക്കാകുകയും ഒടുവില്‍ യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. 

വളരെ പെട്ടന്ന് വിവാഹം ചെയ്യണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹം. എന്നാല്‍ ഇതിന് വിസമ്മതിച്ച പെണ്‍സുഹൃത്ത്  തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന് യുവാവിനെ അറിയിക്കുകയും  പഠനശേഷം മാത്രമേ വിവാഹത്തിന് തയ്യാറാകു എന്നും പറഞ്ഞു. ഇത് യുവാവിനെ ചൊടിപ്പിച്ചു.   

ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പെണ്‍കുട്ടി ബാത്ത്‌റൂമില്‍ പോയ സമയത്ത് യുവാവ്  ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോട്ടല്‍ അധികൃതര്‍ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി