ദേശീയം

പത്തുവയസുകാരനെ മുത്തശ്ശി പുഴയിലെറിഞ്ഞ് കൊന്നു, മകള്‍ പുനര്‍വിവാഹം ചെയ്തതിലെ എതിര്‍പ്പ് കാരണം

സമകാലിക മലയാളം ഡെസ്ക്

മണ്ഡ്യ: പത്തുവയസുകാരനെ മുത്തശ്ശി മുഴയിലെറിഞ്ഞ് കൊന്നു. കര്‍ണാടകത്തിലെ മണ്ഡ്യയിലാണ് സംഭവം. മകള്‍ പുനര്‍വിവാഹം ചെയ്തതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

കൊച്ചുമകനെ പുഴയിലെറിഞ്ഞതിന് ശേഷം പൊലീസ് സ്റ്റേഷനിലേക്കെത്തി ഇവര്‍ കുറ്റം സമ്മതിച്ചു. തിങ്കളാഴ്ച മുതല്‍ കൊച്ചുമകനായ പ്രജ്വലിനെ കാണാനില്ലായിരുന്നു. കൊച്ചുമകനെ കാണാതായ വിവരം അന്വേഷിക്കാനാണ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ എത്തിയത് എന്നാണ് കരുതിയത്. 

എന്നാല്‍ ഏവരേയും ഞെട്ടിച്ച് ശാന്തമ്മ കുറ്റം ഏറ്റുപറയുകയായിരുന്നു. പ്രജ്വലിന്റെ അമ്മ ഭര്‍ത്താവിന്റെ മരണശേഷം മറ്റൊരാളെ വിവാഹം ചെയ്ത് മംഗളൂരുവിലേക്ക് പോയിരുന്നു. കഴിഞ്ഞ നാല് മാസമായി മുത്തശ്ശിയായ ശാന്തമ്മയ്ക്ക് ഒപ്പമാണ് പ്രജ്വല്‍ കഴിഞ്ഞിരുന്നത്. 

പുനര്‍വിവാഹം ചെയ്ത് പോയ മകളോട് പലവട്ടം തിരികെ വരാന്‍ ശാന്തമ്മ ആവശ്യപ്പെട്ടിരുന്നു. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും മടങ്ങി വരാന്‍ മകള്‍ തയ്യാറായില്ല. അടുത്ത മാസം മകനെ കാണാന്‍ വരുമെന്ന് മകള്‍ അറിയിച്ചിരുന്നു. എന്നാല്‍ മകള്‍ എത്തുന്നതിന് മുന്‍പ് കൊച്ചുമകനെ ഇവര്‍ കൊല്ലുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി

'ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന്‍ കാമത്ത് അന്തരിച്ചു