ദേശീയം

റെയില്‍വേ പരീക്ഷ നടത്തിപ്പില്‍ മാറ്റം വരുന്നു; റിക്രൂട്ട്‌മെന്റ് ചുമതല പുതിയ ഏജന്‍സിക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഇന്ത്യന്‍ റെയില്‍വേയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചുമതല പുതിയ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ റിക്രൂട്ട്‌മെന്റ് വിഭാഗമായ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് (ആര്‍ആര്‍ബി) ആളുകളെ എടുക്കുന്നത്. ഇനി മുതല്‍ പരീക്ഷ നടത്തിപ്പ് ചുമതല  പുറമെ നിന്നുള്ള ഏജന്‍സിയെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഇതിനായി ഉന്നത തലത്തില്‍ കൂടിക്കാഴ്ച നടത്തിയശേഷം ബോര്‍ഡ് ടെണ്ടര്‍ തയ്യാറാക്കുമെന്ന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇരുപത്തഞ്ചോളം ഏജന്‍സികള്‍ ഇതിനോടകം പരാക്ഷ നടത്താന്‍ തയ്യാറായി ആര്‍ആര്‍ബിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍നിന്ന് ഏറ്റവും മികച്ച ഏജന്‍സിയെ ആര്‍ആര്‍ബി പാനല്‍ കണ്ടെത്തും. ഏജന്‍സിയെ അന്തിമമായി നിര്‍ണയിക്കാന്‍ രണ്ട് മാസത്തോളം സമയം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷാ തീയതി ഏജന്‍സിയെ നിയമിച്ച ശേഷമാകും നിശ്ചയിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ എന്‍ടിപിസി പരീക്ഷയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പരീക്ഷ നടത്തുന്നതിനു പുറമെ, ഉത്തര സൂചികകള്‍ പുറത്തിറക്കുക, ഇതില്‍ തെറ്റുവന്നാല്‍ തിരുത്തുക, ഫല പ്രസിദ്ധീകരണം, പരീക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ കൈമാറ്റം തുടങ്ങിയവ പോലുള്ള പ്രക്രിയകളും പുതിയ ഏജന്‍സി കൈകാര്യം ചെയ്യണ്ടിവരുമെന്ന് ആര്‍ആര്‍ബി അധികൃതര്‍ പറയുന്നു.രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് ലക്ഷം ഒഴിവുകളിലേക്ക് അഞ്ച് കോടിയിലധികം പേരാണ് അപേക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്