ദേശീയം

ജോലി പോയ സങ്കടത്തില്‍ ടെക്കിയും കുടുംബവും ജീവനൊടുക്കി; വിഷം വാങ്ങിയത് ഓണ്‍ലൈനായി 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ജോലി നഷ്ടപ്പെട്ടതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ യുവാവും കുടുംബവും ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ആത്മഹത്യ ചെയ്യാനായി യുവാവ് ഓണ്‍ലൈനായി വിഷം വാങ്ങിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

45കാരനായ അഭിഷേക് സക്‌സേനയും ഭാര്യ പ്രീതി സക്‌സേനയും 14 വയസ്സുള്ള ഇവരുടെ ഇരട്ടക്കുട്ടികളായ അദ്വിത്തും അനന്യയുമാണ് മരിച്ചത്. അഭിഷേകിന്‌ അടുത്തിടെ ഓണ്‍ലൈന്‍ ട്രേഡിങ്ങിലും നഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു.

ഇന്‍ഡോറിലുള്ള ഒരു റിസോര്‍ട്ടിലാണ് അഭിഷേകിനെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച റിസോര്‍ട്ടിലെത്തിയ ഇവരെ വ്യാഴാഴ്ച വൈകിട്ടായിട്ടും പുറത്തുകാണാതിരുന്നതിനാല്‍ ജീവനക്കാര്‍ അകത്തുകയറി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. പൊലീസെത്തി നടത്തിയ പരിശോധനയില്‍ വിഷം അടങ്ങിയ കുപ്പി മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കളും ഇത് കഴിക്കുകയായിരുന്നെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. അഭിഷേകിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍, ഇമെയില്‍ എന്നിവ പരിശോധിച്ചുവരികയാണെന്നും ഇതിനുശേഷം കൂടുതല്‍ കൃത്യമായ വിവരം ലഭിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു