ദേശീയം

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ചുവപ്പു വസന്തം; കാവിക്കോട്ട തകര്‍ത്ത് മുഴുവന്‍ സീറ്റും പിടിച്ചടക്കി ഇടതു സഖ്യം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് മികച്ച വിജയം. എബിവിപിയെ അട്ടിമറിച്ചാണ് മുഴുവന്‍ സീറ്റും വിജയിച്ച് സഖ്യം യൂണിയന്‍ പിടിച്ചത്. എസ്എഫ്‌ഐ, അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ (എഎസ്എ), ദളിത് സ്റ്റുഡന്‍സ് യൂണിയന്‍ (ഡിഎസ്‌യു), ട്രൈബല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ടിഎസ്എഫ്) എന്നിവരടങ്ങുന്നതാണ് സഖ്യം. 

എസ്എഫ്‌ഐയുടെ അഭിഷേക് നന്ദനെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഡിഎസ് യുവിന്റെ ശ്രീ ചരണ്‍ വൈസ് പ്രസിഡന്റും എഎസ്എയുടെ ഗോപി സ്വാമി ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. രാതോഡ് പ്രദീപ് ജോയിന്റ് സെക്രട്ടറി, സോഹല്‍ അഹ്മെദാണ് സ്‌പോര്‍ട്‌സ് സെക്രട്ടറി, പ്രിയങ്ക ബദ്രസെട്ടിയാണ് കള്‍ചറല്‍ സെക്രട്ടറി. 

24 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ അഞ്ച് പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമാണ് മത്സരിച്ചത്. നിലവില്‍ വിദ്യാര്‍ത്ഥിയൂണിയന്‍ നയിക്കുന്ന എബിവിപിയെ അട്ടിമറിച്ചാണ് എസ്എഫ്‌ഐ സഖ്യം ജയം ഉറപ്പിച്ചത്. എബിവിപി, ഒബിസിഎഫ്, എസ്എല്‍വിഡി എന്നീ സംഘടനകള്‍ സഖ്യമായാണ് മത്സരിച്ചത്.  എംഎസ്എഫ്, ഫ്രട്ടേണിറ്റി സഖ്യവും മത്സരരംഗത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം