ദേശീയം

നിറഞ്ഞൊഴുകുന്ന നദി; നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; 12 വിദ്യാര്‍ഥിനികളെ അതിസാഹസികമായി രക്ഷിച്ചു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് രാജസ്ഥാനിലെ മിക്ക നദികളും കരകവിഞ്ഞൊഴുകയാണ്. റെക്കോര്‍ഡ് മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതിന് മുന്‍പ് ഇത്രയും ശക്തമായി മഴ പെയ്തത് 1917ലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

അതിനിടെ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് 12 പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  രാജസ്ഥാനിലെ ദുംഗര്‍പൂരിലെ പാലത്തില്‍നിന്ന് തെന്നിമാറിയ ലോറിയില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നത്. 

കഴിഞ്ഞദിവസം ദുംഗര്‍പൂരിലെ രാംപൂര്‍ പാലത്തിലായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് രാംപൂര്‍ പാലവും മുങ്ങിയിരുന്നു. ഇതിനാല്‍ സ്‌കൂളില്‍നിന്ന് മടങ്ങുകയായിരുന്ന 12 വിദ്യാര്‍ഥിനികള്‍ പാലം കടക്കാനായി ലോറിയില്‍ കയറുകയായിരുന്നു. ലോറി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോഴേക്കും നിയന്ത്രണംവിട്ട് നദിയിലേക്ക് ചെരിയുകയായിരുന്നു. 

ലോറിയുടെ മുന്‍ഭാഗം വെള്ളത്തില്‍ മുങ്ങിപ്പോയി. ഇതിനിടെ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ ലോറിക്ക് സമീപമെത്തി വിദ്യാര്‍ഥിനികളെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ വടംകെട്ടി മനുഷ്യച്ചങ്ങലപ്പോലെ നിന്നാണ് നാട്ടുകാര്‍ ഓരോ പെണ്‍കുട്ടികളെയും ലോറി െ്രെഡവറെയും രക്ഷപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി