ദേശീയം

'കോവിഡിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ അറിയാന്‍...'; പ്രത്യേക ട്വിറ്റര്‍ അക്കൗണ്ടുമായി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും പങ്കുവെക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. കോവിഡിനെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രത്യേക ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. 

കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ പങ്കുവെക്കുന്നതിനായി #IndiaFightsCorona എന്ന പേരിലാണ് വെരിഫൈഡ് പേജ്. @CovidnewsbyMIB എന്ന ട്വിറ്റര്‍ ഐഡി ഉപയോഗിക്കുന്നു.

പകര്‍ച്ചാവ്യാധിയെ കുറിച്ചുള്ള വിവരാന്വേഷണങ്ങള്‍ക്കായുള്ള വിവിധ ഹെല്‍പ് ലൈന്‍ നമ്പറുകളാണ് പേജില്‍ ആദ്യം ട്വീറ്റ് ചെയ്തത്. കൊറോണ വൈറസ് സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ക്ക് @COVIDNewsbyMIB പിന്തുടരുക. എന്ന സന്ദേശവും മന്ത്രാലയം പുതിയ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്