ദേശീയം

'ഈ സമയത്തെങ്കിലും രാഷ്ട്രീയവും സെല്‍ഫ് പ്രമോഷനും നിര്‍ത്തിക്കൂടെ...'; സാനിറ്റൈസര്‍ കുപ്പിയില്‍ മുഖ്യമന്ത്രിയുടെ ചിത്രം; വിമര്‍ശനവുമായി കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ് : ഹാന്‍ഡ് സാനിറ്റൈസര്‍ കുപ്പിയില്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഡിസ്റ്റിലറിയില്‍ നിര്‍മിച്ച ഹാന്‍ഡ് സാനിറ്റൈസര്‍ കുപ്പിയിലാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെയും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയുടെയും ചിത്രം പതിപ്പിച്ചത്. കോവിഡ് മൂലം ലോകം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്തെങ്കിലും രാഷ്ട്രീയം നിര്‍ത്തിക്കൂടെ എന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു.  

ഹാന്‍ഡ് സാനിറ്റൈസര്‍ ബോട്ടിലില്‍ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ചിത്രം പതിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.  

ബഹുമാനപ്പെട്ട ഖട്ടാര്‍ജീ & ദുഷ്യന്ത് ജീ, കൊറോണ വൈറസ് ബാധയില്‍ പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ രാഷ്ട്രീയവും സെല്‍ഫ് പ്രമോഷനും നിര്‍ത്തിക്കൂടെ... കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

ബിജെപിയും ജെജെപിയും ധരിച്ചിരിക്കുന്നത് ഇപ്പോള്‍ രാജ്യത്ത് അസുഖമല്ല പകരം അവരുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്നതായാണ്. രോഗത്തെ അവരുടെ പ്രചരണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ്  ദീപേന്ദര്‍ സിങ് ഹൂഡ എംപി വിമര്‍ശിച്ചു. 

കോണ്‍ഗ്രസിന്റെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ലോകം മുഴുവന്‍ കൊറോണക്കെതിരേ പോരാടുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് മുഖ്യമന്ത്രി ഖട്ടാര്‍ പ്രതികരിച്ചു. ഹാന്‍ഡ് സാനിറ്റൈസറുകളുടെ ആവശ്യം കൂടിയതോടെ ഡിസ്റ്റിലറികളില്‍ മദ്യത്തിന് പകരം ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി