ദേശീയം

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: നാലുപേര്‍ക്ക് എതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്; പതിമൂന്നുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ധ്യപ്രദേശില്‍ കോവിഡ് പ്രതിരോധ നപടിള്‍ക്ക് എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്ക് എതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. സംഭവത്തില്‍ പതിമൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. താത്പത്തി ബഖലില്‍ കോവിഡ് 19 ബാധിച്ചയാളുടെ ബന്ധുക്കളെയും അടുത്തിപഴകിയവരെയും ക്വാറന്റൈനിലാക്കാന്‍ എത്തിയ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. കല്ലേറില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കും പരിക്കേറ്റിരുന്നു. 

കോവിഡ് വ്യാപനത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ക്രൈം ബ്രാഞ്ച് എസ്പി വ്യക്്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)