ദേശീയം

നിങ്ങള്‍ തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു; ലോക്ക്ഡൗണ്‍ നടപ്പാക്കിയത് ആസൂത്രണമില്ലാതെ, മോദിക്ക് കമല്‍ഹാസന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: രാജ്യത്ത് കോവിഡ് വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായ ലോക്ക് ഡൗണ്‍ നടപ്പാക്കിയതില്‍ കൃത്യമായ ആസൂത്രണമില്ലായിരുന്നുവെന്ന് കാണിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ  കമല്‍ഹാസന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നോട്ട് നിരോധനത്തിന് ശേഷമുണ്ടായ പ്രതിസന്ധി രാജ്യത്ത്  ആവര്‍ത്തിക്കുമോ എന്ന് താന്‍ ഭയക്കുന്നതായി അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

'താങ്കള്‍ നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ അത് ശരിയാണെന്ന് ഞാന്‍ ആദ്യം വിശ്വസിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു.' -kകത്തില്‍ കമല്‍ഹാസന്‍ പറയുന്നു. 

നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിത സാഹചര്യം എങ്ങനെ ദുരിതത്തിലാക്കിയോ, അതുപോലെ കൃത്യമായ പ്ലാനിങ് ഇല്ലാതെ നടപ്പാക്കിയ ലോക്ക്ഡൗണും ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് താന്‍ ഭയപ്പെടുന്നതായി കമല്‍ പറയുന്നു. 

കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കമല്‍ഹാസന്‍ രംഗത്ത് വന്നിരുന്നു. ദീപം കത്തിക്കുന്നതിന് പകരം പി.പി.ഇ കിറ്റുകളുടെ കുറവും, പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പദ്ധതികളും പോലുള്ളവയൈ കുറിച്ചും ചര്‍ച്ച ചെയ്യുകയാണ് വേണ്ടതൈന്ന് കമല്‍ഹാസന്‍ തുറന്നടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു