ദേശീയം

അവശ്യവസ്തുക്കളുടെ വിലയും സ്റ്റോക്കും തിട്ടപ്പെടുത്തണം; പൂഴ്ത്തിവെയ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെയ്പും കരിഞ്ചന്തയും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉത്പാദനം വെട്ടിക്കുറച്ചു, തൊഴിലാളികളുടെ ക്ഷാമം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൂഴ്ത്തിവെയ്പ് ഉള്‍പ്പെടെയുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ല. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അവശ്യവസ്തുക്കളുടെ ഉത്പാദനം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിതരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്രം അറിയിച്ചു. ദുരന്തനിവാരണ നിയമമനുസരിച്ചാണ് നടപടി. ലോക്ക്ഡൗണിനിടെ, ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങി അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

ലോക്ക്ഡൗണിനിടെ പൂഴ്ത്തിവെയ്പിനും കരിഞ്ചന്തയ്ക്കുമുളള സാധ്യതകള്‍ കൂടുതലാണ്.  ഉത്പാദനം കുറഞ്ഞു, തൊഴിലാളികളുടെ ക്ഷാമം എന്നിവ ഉയര്‍ത്തിക്കാട്ടിയായിരിക്കും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇത് അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയരാന്‍ ഇടയാക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നിയമം അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കണം. സ്റ്റോക്കിന്റെ പരിധി നിശ്ചയിക്കുക, വില നിശ്ചയിക്കുക, ഉത്പാദനം വര്‍ധിപ്പിക്കുക, പരിശോധന വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അവശ്യവസ്തു നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവുശിക്ഷയും പിഴയും ചുമത്താവുന്നതാണെന്നും കേന്ദ്രം ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്