ദേശീയം

ഗുജറാത്തിൽ കോവിഡ് ബാധിച്ച് 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്; കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ​ഗുജറാത്തിലെ ജംന​ഗറിലാണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന മരണമുണ്ടായത്. ഏപ്രിൽ 5 നാണ് കുട്ടിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. വൈറസ് ബാധയെതുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണത്തിന് കാരണമായത്.

കുടിയേറ്റക്കാരനായ തൊഴിലാളികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ഇവർ അടുത്തൊന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല. ജംന​ഗറിലെ ​ഗവൺമെന്റ് ആശുപത്രിയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം. ​അവസ്ഥ ​ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതോടെ കൊറോണ ബാധിച്ച് ​ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം