ദേശീയം

24 മണിക്കൂറിനിടെ 540 പേര്‍ക്ക് വൈറസ് ബാധ ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5734 ആയി ; മരണം 166

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ പടരുകയാണ്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 5500 കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 166 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ 540 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് രോഗബാധ മഹാരാഷ്ട്രയിലാണ് ഏറെ വ്യാപിക്കുന്നത്. ഇവിടെ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയര്‍ന്നു. 

തമിഴ്‌നാട്ടില്‍ 690 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതു നില്‍ക്കുന്ന ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. ഡല്‍ഹിയില്‍ തീവ്ര രോഗവ്യാപന സാധ്യതയുള്ള 20 ഹോട്ട്‌സ്‌പോട്ടുകള്‍ ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തി സീല്‍ ചെയ്തിരുന്നു. ഇവിടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി