ദേശീയം

കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : കോവിഡ് ബാധിച്ച് ഇന്‍ഡോറില്‍ ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ ശത്രുഘന്‍ പുഞ്ച്‌വനിയാണ് മരിച്ചത്. ഇന്‍ഡോര്‍ അര്‍ബിന്‍ദോ ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഇദ്ദേഹം കോവിഡ് രോഗികളെ ചികില്‍സിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതോടെ കോവിഡ് ബാധിച്ച് ഇന്‍ഡോറില്‍ മരണം 22 ആയി. രോഗബാധിതരുടെ എണ്ണം 213 ആയി ഉയര്‍ന്നു. ജാര്‍ഖണ്ഡിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 

കര്‍ണാടകയിലെ ഗഡാങില്‍ കോവിഡ് ബാധിതയായ 80 വയസ്സുള്ള സ്ത്രീ മരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇവര്‍ക്ക് മറ്റ് ശാരീരിക അസുഖങ്ങളും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ കര്‍ണാടകത്തില്‍ കോവിഡ് മരണം ആറായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ