ദേശീയം

മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ്; രോഗ ബാധിതരുടെ എണ്ണം 57ആയി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ രണ്ട് ആശുപത്രികളിലായി ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ടുപേര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി. 

രാജ്യത്തെ കൊറോണ വൈറസ് ബാധ മൂലം ഏറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നഗരം കൂടിയാണ് മുംബൈ. ഇതുവരെ 65 പേര്‍ മരിച്ചു. മുംബൈയിലെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ള മലയാളി നഴ്‌സുമാര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 25 പേരാണ് മരിച്ചത്. 229 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1364 ആയി ഉയര്‍ന്നു.ബൃഹന്‍ മുംബൈ കോര്‍പ്പറേഷന്‍ പരിധിയില്‍ പുതുതായി 79 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം