ദേശീയം

ലോക്ക്ഡൗണ്‍ നീട്ടുമോ?,നാളെയറിയാം; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തും. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടുമോ എന്നത് സംബന്ധിച്ചുള്ള തീരുമാനം ഈ യോഗത്തില്‍ ഉണ്ടായേക്കും.  ലോക്ക്ഡൗണ്‍ കാലാവധി ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്.

നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സമ്പൂര്‍ണമായ അടച്ചിടല്‍ സാമ്പത്തിക മേഖലക്ക് വന്‍ തിരിച്ചടിയുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടായേക്കും. അവശ്യ സേവനങ്ങളൊഴികെ, അന്തര്‍ സംസ്ഥാന ഗതാഗതത്തിന് നിരോധനമുണ്ടാകുമെന്നും ഉന്നത വൃത്തങ്ങള്‍ പറയുന്നു.

ഒഡീഷ ലോക്ക് ഡൗണ്‍ ഈ മാസം 30വരെ നീട്ടിയിരുന്നു. രാജ്യത്ത് ആദ്യമായി ലോക്ക് ഡൗണ്‍ നീട്ടുന്ന സംസ്ഥാനം കൂടിയാണ് ഒഡീഷ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി നീക്കണമെന്ന ആവശ്യമാണ് മഹാരാഷ്ട്രക്കുള്ളത്. അവശ്യ സര്‍വീസുകള്‍ക്കും പാചകവാതക വിതരണത്തിനുമുള്ള തടസ്സങ്ങളും ആദ്യഘട്ടത്തില്‍ നീക്കണം. എന്നാല്‍ ട്രെയിന്‍ സര്‍വീസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ ദീര്‍ഘനാളത്തേക്ക് അടച്ചിടണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു.

കര്‍ണാടകയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് മെയ് ഒന്നുവരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ സാരമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ രാജ്യത്ത് സാമുഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരും ലോകാരോഗ്യസംഘടനയും പറയുന്നത്. എന്നാല്‍ പഞ്ചാബില്‍ സാമൂഹിക വ്യാപനം നടന്നുവെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറയുന്നത്. രോഗം ബാധയുണ്ടായതിന്റെ കൃത്യമായ ഉറവിടം ലഭിക്കാത്ത 27 കേസുകള്‍ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഈ 27പേരും വിദേശ യാത്ര നടത്തിയവരോ, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമായി അടുത്തിടപഴകിയവരോ അല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

6412 കോവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുള്‍പ്പടെ രാജ്യത്ത് ആരെ 199 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി