ദേശീയം

ആരോഗ്യമുള്ള ലോകം സൃഷ്ടിക്കാന്‍ സാധിക്കട്ടേ; പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ ആശംസ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ്19 നെ അതിജീവിക്കാന്‍ കരുത്ത് പകരുന്നതാവട്ടെ ഈസ്റ്റര്‍ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈസ്റ്റര്‍ ആശംസകള്‍ പങ്കുവച്ചത്. 

'ഈസ്റ്ററിന്റെ പ്രത്യേക അവസരത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. ക്രിസ്തുദേവന്റെ ശ്രേഷ്ഠമായ ചിന്തകളെ കുറിച്ച്, ദരിദ്രരോടും പാവങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന അചഞ്ചലമായ പ്രതിബദ്ധതയെ കുറിച്ച് ഈ ദിനം നമുക്കോര്‍മിക്കാം'. മോദി കുറിച്ചു. 

കോവിഡ്19 നെ വിജയകരമായി അതിജീവിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും ആരോഗ്യമുള്ള ലോം സൃഷ്ടിക്കാന്‍ സാധിക്കട്ടേയെന്നും അദ്ദേഹം ആശംസയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?