ദേശീയം

ഇന്ന് മാത്രം മരിച്ചത് അഞ്ച് പേർ; ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ പത്ത് പുതിയ ഹോട്ട് സ്പോട്ടുകൾ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഡൽഹിയിൽ പത്ത് പുതിയ കൊറോണ വൈറസ് ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഡല്‍ഹിയിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 43 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച ഇത് 25 മാത്രമായിരുന്നു. 

ഇന്ന് മാത്രം അഞ്ച് മരണങ്ങളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,000 കടന്നു. ഇതോടെ മൊത്തം 19 മരണങ്ങളാണ് ഡൽഹിയിലുണ്ടായത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനാണ് അണുബാധരഹിതമായതായി ആരോ​ഗ്യ മന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു. ഹോട്ട് സ്‌പോട്ടാണെന്ന് പറഞ്ഞ സ്ഥലമായിരുന്നു ഇത്. എന്നാൽ ഇവിടെ പത്ത് ദിവസത്തിനുള്ളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ ഒരു അറിയിപ്പുണ്ടാകുന്നതു വരെ പ്രദേശം സീല്‍ ചെയ്തിരിക്കുന്നത് തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി