ദേശീയം

ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തി ആര്‍എസ്എസ്; അനുവാദം നല്‍കിയിട്ടില്ലെന്ന് തെലങ്കാന പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ലോക്ക്ഡൗണ്‍ സമയത്ത് ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താന്‍ ആര്‍എസ്എസിന് അനുവാദം നല്‍കിയിട്ടില്ലെന്ന് തെലങ്കാന പൊലീസ്. ഹൈദരാബാദിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കുറുവടികളുമായി ആര്‍എസ്എസ് പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പുറത്തുവന്നതോടയാണ് വിശദീകരണവുമായി പൊലീസ് രംഗത്ത് വന്നിരിക്കുന്നത്.

യദാദ്രി ഭുവനഗിരി ചെക്ക് പോയിന്റുകളില്‍ 12 മണിക്കൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലിസിനെ സഹായിക്കുന്നുവെന്ന കുറിപ്പോടെ ട്വിറ്ററില്‍ ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 9 ന് വന്ന പോസ്റ്റിനെതിരെ നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്നു. ആരാണ് ആര്‍എസ്എസിന് ഔദ്യോഗിക പദവി നല്‍കിയതെന്ന ചോദ്യം ഉയര്‍ന്നതോടെയാണ് പൊലീസിന്റെ വിശദീകരണം. 

വാഹനത്തില്‍ പോകുന്നവരെ പരിശോധിക്കുകയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. രചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവതിന്റെ പരിധിയില്‍പ്പെട്ട സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. 

'ചില ഫോട്ടോകള്‍ ലഭിച്ചു. ഞങ്ങള്‍ സംഭവത്തില്‍ അന്വേഷണം നടത്തി. അവര്‍ സ്വയം തയ്യാറായി എത്തിയതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പൊലീസ് ആര്‍ക്കും പരിശോധനയ്ക്ക് അനുവാദം നല്‍കിയിട്ടില്ല''  കമ്മീഷണര്‍ പറഞ്ഞു. 

ലോക്കല്‍ പോലീസുമായി ചേര്‍ന്നാണ് ആര്‍എസ്എസ് പരിശോധനയ്ക്ക് ഇറങ്ങിയത്. എന്നാല്‍ ചിലര്‍ അതിനെതിരെ ശബ്ദമുയര്‍ത്തി. അതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായെന്നും തെലങ്കാന ആര്‍എസ്എസ് പ്രാന്ത് പ്രചാര്‍ പ്രമുഖ് ആയുഷ് നടിമ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി