ദേശീയം

മധ്യപ്രദേശിൽ മലയാളി ആരോ​ഗ്യ പ്രവർത്തകനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മൂന്നംഗ മലയാളി കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകനും കുടുംബത്തിനുമാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലയാളികൾ ഏറെയുള്ള ഭോപ്പാലിലെ കോളാറിലാണ് ഇവരുടെ താമസം. 

അതേസമയം ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടില്ലെന്നും മികച്ച പരിചരണമാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നതെന്നും കോവിഡ് 19 ബാധിതന്‍ പ്രതികരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരനാണ് ഇദ്ദേഹം. നേരത്തെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. അതിനിടെയാണ് ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതും രോഗം സ്ഥിരീകരിച്ചതും. 

അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്ന് കോവിഡ്-19 ബാധിതന്‍ പ്രതികരിച്ചു. നിലവില്‍ പതിനഞ്ചോളം മലയാളി കുടുംബങ്ങള്‍ നിരീക്ഷണത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം